ഫ​യ​ർ​ഫോ​ഴ്സി​ൽ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ പ​ത്ത് പേ​രെ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ർ​ഫോ​ഴ്സി​ൽ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ പ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പോ​ലീ​സ് മാ​തൃ​ക​യി​ൽ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി. തീ ​അ​ണ​യ്ക്കാ​ൻ അ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടു​വ​രു​ത്തി​യ​തി​ൻറെ പേ​രി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​ലെ ഒ​ൻ​പ​തു ജീ​വ​ന​ക്കാ​രെ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കു​ന്ന​ത്.

സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​യം​കു​ളം ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യാ​യി എ​ഡി​ജി​പി ബി ​സ​ന്ധ്യ ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണു തി​രു​വ​ന​ന്ത​പു​രം, കാ​യം​കു​ളം ഓ​ഫി​സു​ക​ളി​ലെ 10 ജീ​വ​ന​ക്കാ​രെ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

തൃ​ശൂ​രി​ലെ ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​യി​ലേ​ക്കാ​ണ് ഇ​വ​രെ പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കു സാ​ധാ​ര​ണ​യാ​യി ഫ​യ​ർ​ഫോ​ഴ്സ് സേ​ന​യി​ൽ സ​സ്പെ​ൻ​ഷ​നും സ്ഥ​ലം​മാ​റ്റ​വും ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും പോ​ലീ​സ് മാ​തൃ​ക​യി​ൽ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കു​ന്ന​ത് അ​ടു​ത്ത കാ​ല​ത്താ​യി ആ​ദ്യ സം​ഭ​വ​മാ​ണെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.