തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗം ഉടൻ ആരംഭിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയമായ പലപ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗം പ്രസംഗത്തിൻ്റെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടിരുന്നില്ല.
ഈ ഭാഗം ഗവർണ്ണർ വായിക്കാൻ തന്നെയാണ് സാധ്യത. സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം ചേരുകയാണ്. സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയമടക്കം ഈ സഭാ സമ്മേളനകാലയളവിൽ ചർച്ചക്ക് വരും. 15നാണ് ബജറ്റ്.