ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പോസ്റ്റർ. കർഷകസമരം നടക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെയും എഎപിക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി അമരീന്ദർ സിംങ് രംഗത്തെത്തിയിരുന്നു. അമരീന്ദറിന്റെ ഈ നടപടിയിലുള്ള പ്രതിഷേധമാകാം പോസ്റ്ററിന് പിന്നിലെന്നാണ് സൂചന.
പോസ്റ്റർ പതിപ്പിച്ച അജ്ഞാതനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒപ്പം നൽകിയ ഇ–മെയിൽ വിലാസം ട്രാക് ചെയ്തും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മൊഹാലിയിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
മൊഹാലിയിൽ ഡിസംബർ 30ന് സന്ദർശനം നടത്താന്‍ അമരീന്ദർ സിങ്ങിന് ആലോചനയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആദ്യമായല്ല അദ്ദേഹത്തിനെതിരെ ഭീഷണികളെത്തുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകളിൽ ഡിസംബർ 14ന് കരി ഓയിൽ ഒഴിച്ചതില്‍ പൊലീസ് കേസ് എടുത്തിരുന്നു.