Home Entertainment പൃഥ്വിരാജും നിവിൻ പോളിയും എനിക്ക് ഡേറ്റ് തരില്ല; താരങ്ങളുടെ കാലു പിടിക്കാൻ വയ്യെന്ന് ശ്രീകമാരൻ തമ്പി

പൃഥ്വിരാജും നിവിൻ പോളിയും എനിക്ക് ഡേറ്റ് തരില്ല; താരങ്ങളുടെ കാലു പിടിക്കാൻ വയ്യെന്ന് ശ്രീകമാരൻ തമ്പി

0

തിരുവനന്തപുരം: സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും.

ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ലെന്നും ശ്രീകുമാരൻ തമ്പി തുറന്നു പറയുന്നു. മലയാളത്തിലെ പ്രമുഖ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒടിടിയിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്. അപ്പോൾ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും. ഞാൻ പുതിയ ഒരു സിനിമ എടുക്കുമ്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും.

ഇനിയൊരു സിനിമ ചെയ്യുന്നെങ്കിൽ അത് ഓൺലൈൻ പ്ലാറ്റഫോമിലായിരിക്കും റിലീസ് ചെയ്യുക. അത് തന്നെയായിരിക്കും എന്റെ ലാസ്റ്റ് ഫിലിം. ഇതുവരെ ചെയ്തതിൽ വെച്ച് വ്യത്യസ്തയുള്ള സിനിമയായിരിക്കും. അടുത്ത മാസം അല്ലെങ്കിൽ അടുത്ത വര്ഷം ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല. ഞാൻ ഇനി എത്ര വർഷം അല്ലെങ്കിൽ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാൻ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. അത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here