Home Entertainment തെലുങ്ക് താരം വരുൺ തേജിന് കൊറോണ സ്ഥിരീകരിച്ചു

തെലുങ്ക് താരം വരുൺ തേജിന് കൊറോണ സ്ഥിരീകരിച്ചു

0

ഹൈദരാബാദ്: തെലുങ്ക് താരം വരുൺ തേജിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ പൊസിറ്റീവ് ആയ കാര്യം വരുൺ തേജ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടർന്ന് ഇന്ന് കൊറോണ ടെസ്റ്റ് നടത്തി. പൊസിറ്റീവായി. ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിൽ ആണ്. താൻ ഉടൻ തന്നെ തിരിച്ചുവരുമെന്നും വരുൺ തേജ് ട്വിറ്റ്ചെയ്തു.

വീട്ടിൽ ക്വാറന്റൈനിൽ പോകാൻ ഡോക്ടർമാർ തന്നെ അറിയിക്കുകയായിരുന്നു. മറ്റ് ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് വരുൺ തേജ് വ്യക്തമാക്കിയിട്ടില്ല,

വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. തനിക്ക് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും എന്നാൽ ടെസ്റ്റിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും രാം ചരണും ട്വീറ്റ് ചെയ്തിരുന്നു.കുറച്ചു ദിവസങ്ങൾക്കു മുൻപ് കുടുംബാംഗങ്ങൾക്കായി രാം ചരൺ ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ വരുൺ തേജും പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here