Home Covid-19 കോട്ടയത്ത് 777 പേര്‍ക്കു കൊറോണ ; 773 പേർക്ക് സമ്പര്‍ക്കം മുഖേന വൈറസ് ബാധ

കോട്ടയത്ത് 777 പേര്‍ക്കു കൊറോണ ; 773 പേർക്ക് സമ്പര്‍ക്കം മുഖേന വൈറസ് ബാധ

0

കോട്ടയം: ജില്ലയില്‍ 777 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 773 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേർ രോഗബാധിതരായി. പുതിയതായി 5894 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 371 പുരുഷന്‍മാരും 330 സ്ത്രീകളും 76കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

581 പേർ രോഗമുക്തരായി. 6717 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 50154 പേര്‍ കോവിഡ് ബാധിതരായി. 43300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12694 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 94, എരുമേലി-37,
വാഴപ്പള്ളി – 32, മാടപ്പള്ളി – 31, ചങ്ങനാശേരി -29,തൃക്കൊടിത്താനം – 25,
ഏറ്റുമാനൂർ – 22, കറുകച്ചാൽ -21, മണിമല – 19, മുണ്ടക്കയം, പാറത്തോട് – 18, കുമരകം – 17

മുളക്കുളം – 15,കാണക്കാരി – 14,പനച്ചിക്കാട്, നീണ്ടൂർ, കൂരോപ്പട- 13,ചിറക്കടവ്, പൂഞ്ഞാർ തെക്കേക്കര, കൊഴുവനാൽ, കടനാട് – 12

അയ്മനം, പാമ്പാടി, അതിരമ്പുഴ – 11,കാഞ്ഞിരപ്പള്ളി, കല്ലറ, കിടങ്ങൂർ, വെള്ളൂർ – 10,മുത്തോലി, ഭരണങ്ങാനം, കരൂർ, കുറിച്ചി, പാലാ, മാഞ്ഞൂർ – 9

അകലക്കുന്നം, ഉദയനാപുരം, വെളിയന്നൂർ, തലയോലപ്പറമ്പ്, മീനച്ചിൽ – 8,ആർപ്പൂക്കര, കടുത്തുരുത്തി, വൈക്കം, എലിക്കുളം, തലപ്പലം – 7,മണർകാട്, വാഴൂർ – 6

കോരുത്തോട്, ഉഴവൂർ, മീനടം, മരങ്ങാട്ടുപിള്ളി, പുതുപ്പള്ളി, തിടനാട്, അയർക്കുന്നം – 5,വെള്ളാവൂർ, പള്ളിക്കത്തോട്, നെടുംകുന്നം, കുറവിലങ്ങാട്- 4 ,ചെമ്പ്, തലയാഴം, മറവന്തുരുത്ത് – 3

ടി.വി പുരം, കങ്ങഴ, ഈരാറ്റുപേട്ട, കടപ്ലാമറ്റം,
രാമപുരം, പൂഞ്ഞാർ, വെച്ചൂർ, ഞീഴൂർ, പായിപ്പാട്, വാകത്താനം – 2,വിജയപുരം, കൂട്ടിക്കൽ, തീക്കോയി, മൂന്നിലവ് – 1

LEAVE A REPLY

Please enter your comment!
Please enter your name here