ന്യൂഡെല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കര്‍ഷക പ്രക്ഷോഭ വേദിയില്‍. ഡെല്‍ഹി- ഹയിയാന അതിര്‍ത്തിയായ സിംഘുവിലാണ് കെജരിവാള്‍ എത്തിയത്. കാര്‍ഷിക നിയമങ്ങള്‍ എങ്ങനെയാണ് കര്‍ഷകര്‍ക്ക് ഗുണകരമാകുന്നത് എന്ന പറയാന്‍ കഴിയുന്ന ഒരു കേന്ദ്ര നേതാവിനെ പോലും തനിക്ക് കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 32 ദിവസമായി കര്‍ഷകര്‍ കടുത്ത ശൈത്യത്തെ അതിജീവിച്ച് തെരുവില്‍ കഴിയുകയാണ്. നാല്‍പ്പതിന് പുറത്ത് ആളുകള്‍ മരിച്ചു. ഇതെന്നില്‍ വേദനയുണ്ടാക്കുന്നു. കര്‍ഷകരെ കേള്‍ക്കാനും നിയമങ്ങള്‍ പിന്‍വലിക്കാനും ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന കേന്ദ്രനേതാക്കളോട് കര്‍ഷകരുമായി സംവാദം നടത്താന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആര്‍ക്കാണ് കൂടുതല്‍ അറിയതുന്നത് എന്ന് അപ്പോള്‍ മനസിലാക്കാം- അദ്ദേഹം പറഞ്ഞു.