Home Entertainment സിനിമാ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

സിനിമാ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

0

തൊടുപുഴ : പ്രശസ്ത സിനിമാനടൻ അനിൽ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടാണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.

ജോജു ജോർജ്ജ് നായകനായ പീസ് സിനിമയുടെ ഷൂട്ടിങ്ങിന് തൊടുപുഴയിലെത്തിയതാണ് അനിൽ നെടുമങ്ങാട്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയിൽ കൂട്ടുകാരുമൊത്ത് തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ജലാശയത്തിലെ കയത്തിൽ അനിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപവാസികളെ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം അനിലിനെ കരയ്‍‍ക്കെത്തിച്ചു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അടുത്തകാലത്തെ പല സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് അനിൽ നെടുമങ്ങാട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകൾ മുമ്പ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വേർപാടിൻ്റെ വേദന ഹൃദയത്തിൽ തട്ടിയ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം അനിൽ യാത്രയായത് കലാ സ്നേഹികളെ തീരാത്ത വേദനയിലാഴ്ത്തി.

കമ്മട്ടിപ്പാടത്തിലും അനിൽ പ്രധാനവേഷം ചെയ്തിരുന്നു. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here