കുവൈറ്റ്: ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കുവൈറ്റ് വിമാനത്താവളം ജനുവരി ഒന്ന് വരെ അടച്ചു. കര, കടൽ അതിർത്തികളും അടച്ചിട്ടുണ്ട്. ജനുവരി ഒന്നുവരെയാണ് നിലവിൽ അടച്ചിടാൻ തീരുമാനിച്ചത്. വിമാനത്താവളം അടച്ചിടുന്നത് ഇന്ന് രാത്രി 11 മുതലാവും പ്രാബല്യത്തിലാവുക.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒമാനും അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ഒമാന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. സൗദി അറേബ്യയും നേരത്തെ അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.