Home Entertainment ‘സൂഫിയും സുജാതയും’ സംവിധായകൻ ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘സൂഫിയും സുജാതയും’ സംവിധായകൻ ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

കോയമ്പത്തൂർ: ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാണ് ഷാനവാസ് ഇപ്പോൾ.

അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി തിരക്കിലായിരുന്നു ഷാനവാസ്. അതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്.

ജയസൂര്യ, അദിതി റാവു ഹൈദാരി, ദേവ് മോഹൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മലയാളത്തിലെ ആദ്യ ഒടിടി റിലീസായ സൂഫിയും സുജാതയും വൻ വിജയമായിരുന്നു. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഷാനവാസ് സംവിധാനം ചെയ്‌ത മറ്റൊരു ചിത്രമാണ്‌ കരി. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്.

LEAVE A REPLY

Please enter your comment!
Please enter your name here