Home National നടി കങ്കണയ്ക്കെതിരേ രൂക്ഷ വിമർശനവുമായി പ്രിയങ്കയും ദിൽജിത്തും

നടി കങ്കണയ്ക്കെതിരേ രൂക്ഷ വിമർശനവുമായി പ്രിയങ്കയും ദിൽജിത്തും

0

ന്യൂഡെൽഹി: കരിനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ഇളക്കിവിടുന്നത്​ നടനും ഗായകനുമായ ദിൽജിത്​ ദോസഞ്ചും നടി പ്രിയങ്ക ചോപ്രയുമാണെന്ന കങ്കണയു​ടെ കുറ്റപ്പെടുത്തലുകൾക്ക്​ കുറിക്കുകൊള്ളുന്ന മറുപടിയുമായി ദിൽജിത്​ രംഗത്ത്​. ഇരുവരും ട്വിറ്ററിൽ ഇതി​ൻ്റെ പേരിൽ കുറച്ചുദിവസമായി തുടരുന്ന വാക്​പോരിനിടെ ദിൽജിത്​ നൽകിയ മറുപടിയാണ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്​.

സംഘ്​പരിവാർ സഹയാത്രികയായ നടി കങ്കണ, കർഷക സമരത്തിനെതിരെ തുടക്കം മുതൽ നിശിത വിമർശനങ്ങളാണ്​ അഴിച്ചുവിടുന്നത്​. ഇതിനെ ശക്​തമായി എതിർത്ത്​ ദിൽജിത്തും രംഗത്തെത്തിയതോടെയാണ്​ വാക്​പോര്​ മൂർച്​ഛിച്ചത്​. പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണെന്നായിരുന്നു കങ്കണയുടെ ഒടുവിലത്തെ ആരോപണം. ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ ​കേസോ ഇവർ നേരിടുന്നുണ്ടോയെന്നും കങ്കണ ചോദിച്ചു. ഇതിനാണ്​ തകർപ്പൻ മറുപടിയുമായി ദിൽജിത്​ രംഗത്തെത്തിയത്​.

ആരൊക്കെ​ ദേശസ്​നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണക്ക്​ ആരാണ്​ നൽകിയതെന്നായിരുന്നു പഞ്ചാബി ഗായകൻ്റെ ചോദ്യം. ‘അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ…പക്ഷേ, ഈ രാജ്യത്ത്​ ആരൊക്കെയാണ്​ ദേശസ്​നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ്​ അവൾക്ക്​ അധികാരം നൽകിയത്​? കർഷകരെ ദേശദ്രാഹികളെന്ന്​ വിളിക്കുന്നതിന്​ മുമ്പ്​ അൽപം ലജ്ജ ഉണ്ടാകുന്നത്​ നല്ലതാണ്​’ -ദിൽജിത്​ ട്വിറ്ററിൽ കുറിച്ചു. 30000ൽ അധികം പേരാണ്​ ഇത്​ ലൈക്ക്​ ചെയ്​തത്​.

LEAVE A REPLY

Please enter your comment!
Please enter your name here