Home Education പ്ലസ് വൺ ഇംപ്രൂവ്‍മെൻ്റ് പരീക്ഷാ ചോദ്യപേപ്പർ മോഷണം പോയി; പരീക്ഷ മാറ്റി

പ്ലസ് വൺ ഇംപ്രൂവ്‍മെൻ്റ് പരീക്ഷാ ചോദ്യപേപ്പർ മോഷണം പോയി; പരീക്ഷ മാറ്റി

0

മലപ്പുറം: പ്ലസ് വൺ ഇംപ്രൂവ്‍മെൻറ് പരീക്ഷാ ചോദ്യപേപ്പർ മോഷണം പോയി. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവൺമെൻ്റ് ഹയർ സെക്കൻറി സ്കൂളിൽ നിന്നുമാണ് പ്ലസ് വൺ ഇംപ്രൂവ്‍മെൻറ് പരീക്ഷയുടെ ചോദ്യപേപ്പർ മോഷണം പോയത്. നാളത്തെ അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ് വിഷയത്തിൻ്റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയത്.

ഇതെ തുടർന്ന് സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ് പരീക്ഷ മാറ്റിവെച്ചു. ചോദ്യപേപ്പർ സൂക്ഷിച്ച റൂമിലെ എയർ ഹോളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു . 30 ചോദ്യപേപ്പറാണ് മോഷണം പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here