Home State ശബരിമല മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല

ശബരിമല മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല

0

പത്തനംതിട്ട: ശബരിമല മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണം കൂട്ടില്ല. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളിൽ രണ്ടായിരവും വാരാന്ത്യത്തിൽ മൂവായിരം തീർത്ഥാടകർക്കുമാണ് ദർശനത്തിന് അനുമതി. നിലവിലെ സ്ഥിതി തന്നെ തുടരാൻ ചീഫ് സെക്രട്ടറി സമിതി യോഗത്തിൽ തീരുമാനമായി.

അതേസമയം ശബരിമലയിൽ കൊറോണ പരിശോധന കർശനമാക്കിയിരിക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പി‍ഡ് പരിശോധനയിൽ 36 പേ‍ർക്ക് രോ​ഗം കണ്ടെത്തി. 18 പോലീസ് ഉദ്യോഗസ്ഥ‍ർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കാണ് രോഗം സ്ഥിരികരിച്ചത്.

നിലയ്ക്കലിൽ ഏഴ് പൊലീസുകാരുൾപ്പടെ പതിനൊന്ന് പേർക്കും പമ്പയിൽ ഒരുഫയർഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു.
പൊലീസ് ഉദ്യോഗസ്ഥരിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here