Home Pravasi news സൗദിയിലെ ഹോളോബ്രിക്സ് കമ്പനിയിൽ അപകടം; മലയാളി മരിച്ചു

സൗദിയിലെ ഹോളോബ്രിക്സ് കമ്പനിയിൽ അപകടം; മലയാളി മരിച്ചു

0

അബഹ: സൗദിയിലെ ഹോളോബ്രിക്സ് കമ്പനിയിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. മൊഹായിലിൽ ഹോളോബ്രിക്സ് കമ്പനിയിലുണ്ടായ അപകടത്തിലാണ് കോഴിക്കോട് സ്വദേശി മരിച്ചത്. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി പളളിയാമ്പിൽ അശോകൻ (50) ആണ് മരിച്ചത്.

25 വർഷമായി സൗദിയിലുള്ള അശോകൻ രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ ജോലിക്കെത്തിയതായിരുന്നു. പിതാവ്: ഗോപിനാഥൻ, മാതാവ്: ലീല, ഭാര്യ:സുജാത. രണ്ട് പെൺകുട്ടികളുണ്ട്. മ്യതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here