Home Sports ചരിത്രനേട്ടം ലക്ഷ്യമാക്കി പൂവ്വാറിലെ പെൺ കരുത്ത്

ചരിത്രനേട്ടം ലക്ഷ്യമാക്കി പൂവ്വാറിലെ പെൺ കരുത്ത്

0

തിരുവനന്തപുരം: ഫുട്ബോൾ ആൺകുട്ടികളുടെ മാത്രമല്ല പെൺകുട്ടികൾക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ തയ്യാറെടുക്കുന്നു. തിരുവനന്തപുരം പൂവ്വാറിലാണ് ഫുട്ബോൾ കൊണ്ട് വിസ്മയം സൃഷ്ടിക്കാൻ 55 പെൺകുട്ടികൾ പരിശീലനം നടത്തുന്നത്.

ഗോൾവലയിൽ കൈകൾ വിരിച്ച് സാറാ ബൌഹാദി. ബൂട്ട് കെട്ടിയാൽ വർ‍ഷയും, നിത്യയും, ജിമയുമെല്ലാം അന്താരാഷ്ട്ര താരങ്ങളായി മാറും. ഈ പെൺകുട്ടികൾക്ക് ഫുട്ബോൾ ലഹരിയാണ്.

രണ്ട് വർഷമായി ഇവർ എസ്‌ബിഎഫ്എ പൂവ്വറിന് കീഴിൽ പരിശീലനം നടത്തുന്നു. മെസിയോടും ക്രിസ്റ്റ്യാനോയോടും ആരാധനയെങ്കിലും റോൾ മോഡൽ ഇന്ത്യയുടെ ബലാ ദേവി തന്നെ. തന്‍റെ കുട്ടികളിൽ വലിയ പ്രതീക്ഷയാണ് കോച്ചിനുള്ളത്.

യുകെജിയിൽ പഠിക്കുന്നവർ മുതൽ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളടക്കം 55 വിദ്യാർഥികൾ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നവർ. കടലോളം പ്രതീക്ഷ ബൂട്ടിൽ ആവാഹിച്ച് ഓരോ തവണയും ഗോൾ പോസ്റ്റിലേക്ക് ലക്ഷ്യം വെക്കുകയാണിവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here