Home Local News ആലപ്പുഴയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് അസാധുവാക്കി; 14 ന് റീ പോളിംഗ്

ആലപ്പുഴയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് അസാധുവാക്കി; 14 ന് റീ പോളിംഗ്

0

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ ആലപ്പുഴയിൽ ഒരു പോളിംഗ് സ്റ്റേഷനിൽ നടന്ന തെരഞ്ഞെടുപ്പ് അസാധുവാക്കി. വോട്ടെടുപ്പിൽ ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.

ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾ സ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിംഗ് സ്റ്റേഷനിൽ നടന്ന തെരഞ്ഞെടുപ്പാണ് അസാധുവാക്കിയതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.

ഡിസംബർ 14 ന് ഈ പോളിംഗ് ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here