Home Covid-19 മൊഡേണയുടെ കൊറോണ വാക്‌സിന് അനുമതി നൽകാനൊരുങ്ങി കാനഡ

മൊഡേണയുടെ കൊറോണ വാക്‌സിന് അനുമതി നൽകാനൊരുങ്ങി കാനഡ

0

ടൊറന്റോ: ഫൈസറിന്റെ കൊറോണ വാക്‌സിന് അനുമതി നൽകിയതിന് പിന്നാലെ മൊഡേണയുടെ വാക്‌സിനും അനുമതി നൽകാനൊരുങ്ങി കാനഡ. മൊഡേണ വാക്‌സിന്റെ 40 മില്യൺ ഡോസുകൾക്കാണ് കാനഡ ഓഡർ നൽകിയിട്ടുള്ളത്. ഫൈസർ വാക്‌സിന്റെ 2,49,000 ഡോസുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ കാനഡയിലെത്തുന്നത്.

പൗരന്മാർക്കെല്ലാം വാക്‌സിൻ സൗജന്യമായാവും ലഭ്യമാക്കുക. മൊഡേണയിൽനിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ അവരുടെ വാക്‌സിന് അനുമതി നൽകുമെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ. സുപ്രിയ ശർമ പറഞ്ഞു. രാജ്യത്ത് ഫൈസറിന്റെ വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് മൊഡേണയുടേതിനും അനുമതി നൽകാനൊരുങ്ങുന്നത്.

ഫൈസർ/ബയേൺടെക് എന്നിവ വികസിപ്പിച്ച വാക്സിന് കാനഡ നേരത്തെതന്നെ അനുമതി നൽകിയിരുന്നു. ഫൈസറിന്റെ വാക്സിൻ തിങ്കളാഴ്ച രാജ്യത്തെത്തി വിതരണം ചെയ്യാനിരിക്കെയാണ് മൊഡേണയുടെ വാക്സിനും കാനഡ അനുമതി നൽകുന്നത്. വാക്‌സിനെക്കുറിച്ച്‌ മൊഡേണയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ അവരുടെ വാക്സിന് അനുമതി നൽകുമെന്നും ഹെൽത്ത് കാനഡ ചീഫ് മെഡിക്കൽ അഡൈ്വസർ ഡോ. സുപ്രിയ ശർമ വ്യക്തമാക്കി.

രാജ്യത്ത് വാക്‌സിൻ എത്തുന്നതിന്റെ സന്തോഷത്തിൽ കാനഡ ഫെഡറൽ മിനിസ്റ്റർ ആനിത ആനന്ദ് പ്രത്യാശ പ്രകടിപ്പിച്ചു.ഫൈസറിന്റെ വാക്സിനെ അപേക്ഷിച്ച്‌ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ചാൽ മതി എന്നതാണ് മൊഡേണ വാക്സിന്റെ പ്രത്യേകത. ഫൈസറിന്റെ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here