Home State സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് സുപ്രധാന പങ്ക്; നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് സുപ്രധാന പങ്ക്; നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

0

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രധാന പങ്കെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ഇതിൽ ഉൾപ്പെട്ടത് കേരള ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്തതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രണ്ടാഴ്ച നടത്തിയ ചോദ്യം ചെയ്യലിലെ സുപ്രധാന ചോദ്യങ്ങളിൽ നിന്നും ശിവശങ്കർ ഒഴിഞ്ഞുമാറുന്നുകയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനൊപ്പം കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

അതേ സമയം സ്വര്‍ണക്കള്ളക്കടത്തിൽ സ്വപ്നയുടെ രഹസ്യമൊഴിയെടുക്കല്‍ ഇന്നും കോടതിയില്‍ തുടരുകയാണ്. സ്വർണ്ണക്കടത്തിലും ഡോളര്‍ കടത്തിലും ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ കസ്റ്റംസിന് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റംസ് തന്നെ ഇടപെട്ട് ഈ മൊഴി മജിസ്ട്രേറ്റിന് മുന്നില രഹസ്യമായി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here