Home National സ്വവര്‍ഗ പ്രണയിനികള്‍ ക്ഷേത്രത്തില്‍ വിവാഹിതരായി ; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയെ സമീപിക്കും

സ്വവര്‍ഗ പ്രണയിനികള്‍ ക്ഷേത്രത്തില്‍ വിവാഹിതരായി ; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയെ സമീപിക്കും

0

കോഡെര്‍മ: സ്വവര്‍ഗ ദമ്പതികള്‍ ക്ഷേത്രത്തില്‍ വിവാഹിതരായെന്ന് അവകാശ വാദം. ജാര്‍ഖണ്ഡില്‍ കോഡെര്‍മ ജില്ലയിലാണ് സംഭവം. 24, 20 വയസ്സുള്ള രണ്ട് യുവതികളാണ് വിവാഹിതരായത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്. പക്ഷേ ഞങ്ങള്‍ കാര്യമാക്കുന്നില്ല. ക്ഷേത്രത്തില്‍ നിന്ന് ഞങ്ങള്‍ വിവാഹിതരായി.

വിവാഹം നിയമപരമാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും’-ഇരുവരും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 24കാരി ബിരുദധാരിയാണ്. 20കാരി ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹം ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഇരുവരും അറിയിച്ചു. ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്.

ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വിവാഹശേഷം ഇരുവരും ഡെൽഹിയിലേക്ക് മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവര്‍ വീടിന് ആറ് കിലോമീറ്റര്‍ സമീപം വീട് വാടകയ്ക്കെടുത്തു. ഇവര്‍ എത്തിയതറിഞ്ഞ ബന്ധുക്കള്‍ സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി. ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം അറിഞ്ഞ് മാധ്യമങ്ങള്‍ എത്തിയപ്പോൾ ഇവര്‍ താമസം മാറിയിരുന്നു. സ്വവര്‍ഗ ബന്ധത്തിനെതിരെയാണ് നിലപാടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ പ്രണയം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന കർശനമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരിൻ്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here