നടൻ രവി പട് വർധൻ അന്തരിച്ചു

മുംബൈ: മുതിർന്ന മറാഠി, ഹിന്ദി നടൻ രവി പട് വർധൻ (84) അന്തരിച്ചു. വീട്ടിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സിനിമകളിൽ നാലു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന രവി പട്വർധൻ 200 സിനിമകളിലോളം വേഷമിട്ടിട്ടുണ്ട്. തേസാബ്, അങ്കുഷ്, യശ്വന്ത് എ ആശ അസാവ്യ സൺ, അംബർത്ത എന്നിവയാണ് ഇരുഭാഷകളിലേയും ശ്രദ്ധേയ ചിത്രങ്ങൾ.

2019ൽ മറാഠി ഷോ അഗബായി സസുബായിലും പങ്കെടുത്തിരുന്നു. 150 ഓളം നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.