ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ; ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ വി​വാ​ദ​മൊ​ഴി​വാ​ക്കാ​ൻ തന്ത്രപരമായ സ​ര്‍ക്കാ​ര്‍ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാലമായതിനാൽ ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ വി​വാ​ദ​മൊ​ഴി​വാ​ക്കാ​ൻ തന്ത്രപരമായ സ​ര്‍ക്കാ​ര്‍ നീ​ക്കം. ക​ഴി​ഞ്ഞ​ദി​വ​സമാണ് വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​ത്. ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ്ങി​നു​ള്ള വ്യ​വ​സ്ഥ​യി​ല്‍ യു​വ​തി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലെ​ന്ന വ്യ​വ​സ്​​ഥ ഉ​ള്‍പ്പെ​ടു​ത്തി​യ​ത് ച​ർ​ച്ച​യാ​യി. ബു​ക്കി​ങ്​ പൂ​ര്‍ത്തി​യാ​യ​തി​നാ​ല്‍ ഈ ​മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് യു​വ​തീ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി.

അ​തേ​സ​മ​യം യു​വ​തീ​പ്ര​വേ​ശ​നം വി​ല​ക്കി​യ​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍കി​യി​ട്ടി​ല്ല. യു​വ​തീ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള ഉ​ത്ത​ര​വി​നെ​തി​രാ​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

എ​ന്നാ​ൽ, യു​വ​തീ​​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​ക്ക്​ ഇ​തു​വ​രെ സ്​​റ്റേ ന​ൽ​കി​യി​ട്ടി​ല്ല. യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഇ​ട​ത് സ​ര്‍ക്കാ​രിൻ്റെ സ​ത്യ​വാ​ങ്​​മൂ​ലം തി​രു​ത്തി​യി​ട്ടു​മി​ല്ല. അതിനിടെയാണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പശ്ചാതലത്തിൻ്റെ സ​ര്‍ക്കാ​രിൻ്റെ തന്ത്രപരമായ നീ​ക്കം. ഇതിൻ്റെ ഭാ​ഗ​മാ​യാ​ണ്​ ഇ​പ്പോ​ൾ യു​വ​തി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തെ​ന്നു​വേ​ണം അ​നു​മാ​നി​ക്കാ​ൻ.

അതേസമയം ശ​ബ​രി​മ​ല​യി​ല്‍ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്ങി​ൽ​നി​ന്ന്​ യു​വ​തി​ക​ളെ​ വി​ല​ക്കി​യ​തി​ൽ ത​ങ്ങ​ൾ​ക്ക്​ പ​ങ്കി​ല്ലെ​ന്നും തീ​രു​മാ​നം പൊ​ലീ​സി​​ൻ്റേതാ​ണെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ ബോർഡ് വിശ​ദീ​ക​രി​ക്കുന്നു. 10നും 50​നും ഇ​ട​യി​ലും 65 വ​യ​സ്സി​നു​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ദ​ർ​ശ​ന​ത്തി​ന്​ അ​നു​മ​തി​യി​ല്ലെ​ന്നാ​ണ്​ വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​നും ഇ​ത്​ ബാ​ധ​ക​മാ​ണ്​.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വ​രെ 1000 പേ​ർ​ക്കാ​യി​രു​ന്നു​ സ​ന്ദ​ർ​ശ​നാ​നു​മ​തി. ഇ​ത്​​ ര​ണ്ടാ​യി​ര​മാ​യി വ​ർ​ധി​പ്പി​ച്ച​ തോടെ​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്​ ആ​രം​ഭി​ച്ച​ത്.

പു​നഃ​പ​രി​ശോ​ധ​ന ഹ​ർജി​ക​ള്‍ കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്നാ​ണ്​ ബോ​ര്‍ഡി​ൻ്റെ വി​ശ​ദീ​ക​ര​ണം. കൊറോണ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക്​ ഒ​ഴി​വാ​ക്കാ​നാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്ന്​​ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.