Home State എൻജിഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റ് എൻ പി ബാലകൃഷ്ണൻ പുഴയിൽ മരിച്ച നിലയിൽ

എൻജിഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റ് എൻ പി ബാലകൃഷ്ണൻ പുഴയിൽ മരിച്ച നിലയിൽ

0

കോഴിക്കോട്: എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ല മുൻ പ്രസിഡന്റ് എൻ പി ബാലകൃഷ്ണനെ ഫറോക്ക് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിന് സമീപം പുലർച്ചെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി എം ഇ ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടാണ്. നിലവിൽ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡണ്ടാണ് എൻ പി ബാലകൃഷ്ണൻ. കോഴിക്കോട് കുണ്ടായിതോട് സ്വദേശിയാണ്.

ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here