ന്യൂഡെൽഹി: ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്ക് ആദ്യം കൊറോണ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ. സർക്കാർ-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവർത്തകർക്കായിരിക്കും വാക്സിൻ നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
അതിന് ശേഷം കൊറോണ വൈറസിനെതിരെ മുൻനിര പോരാളികളായ പൊലീസ്, സായുധസേന, മുൻസിപ്പൽ ജോലിക്കാർ തുടങ്ങിയവർക്കും നൽകും. ഇത്തരത്തിൽ രണ്ട് കോടി പേർക്കാവും രണ്ടാം ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുക.
വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്സിന് ലഭിക്കാന്‍ ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുറഞ്ഞ വിലയക്ക് വാക്സിന് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 24 മണിക്കൂറും വാക്സിന് നിര്‍മാണം നടന്നുവരികയാണ്. കാത്തിരിപ്പ് നീളില്ല, ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തിലാണെന്നും മോദി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമയവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കൊറോണ വാക്സിന് ആദ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.
13 പ്രധാന പാർട്ടികളിലെ നേതാക്കളാണ് ഇന്ന് നടന്ന വിർച്വൽ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗുലാം നബി ആസാദ് യോഗത്തിൽ പങ്കെടുത്തു. തൃണമൂൽ കോൺഗ്രസ്, ടി.ആർ.എസ്, ശിവസേന തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.