Home Uncategorized ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ മുന്‍കൈ എടുത്ത സജി ചെറിയാന്‍ മാപ്പുപറയണം : അഡ്വ കെ ശിവദാസന്‍നായര്‍

ഉമ്മന്‍ചാണ്ടിയെ അപമാനിക്കാന്‍ മുന്‍കൈ എടുത്ത സജി ചെറിയാന്‍ മാപ്പുപറയണം : അഡ്വ കെ ശിവദാസന്‍നായര്‍

0

ചെങ്ങന്നൂര്‍: സോളാര്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത് ഉമ്മന്‍ചാണ്ടിയെ അകാരണമായി അപമാനിക്കാന്‍ മുന്‍കൈ എടുത്ത എംഎല്‍എ സജി ചെറിയാന്‍ പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു.സജി ചെറിയാന്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് അപമാനം വരുത്തി വച്ചിരിക്കുകയാണ്. സജി ചെറിയാന്‍ എംഎല്‍എ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൂഡാലോചനയെക്കുറിച്ച് നേരിട്ടറിയാവുന്ന വ്യക്തി ഈ വിവരം പുറത്തു വിട്ടിട്ടും നാളിതുവരെ തൃപ്തികരമായ മറുപടി നല്‍കാന്‍പോലും സജി ചെറിയാന് ആയിട്ടില്ല. കോടികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു പ്രശ്‌നമേ അല്ല. പിണറായിയെ മുഖ്യമന്ത്രിയാക്കുവാന്‍ നിരവധി കേസ്സുകളില്‍ പ്രതിയായ ഒരു സ്ത്രീയെ ഉപയോഗിച്ച് എന്നത് പകല്‍പോലെ വ്യക്തമായിരിക്കുകയാണെന്ന് ശിവദാസന്‍നായര്‍ പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ പി.വി.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ്, യുഡിഎഫ്. നേതാക്കളായ ഡോ.ഷിബു ഉമ്മന്‍, അഡ്വ.ജോര്‍ജ്ജ് തോമസ്, കെഷിബുരാജന്‍, വരുണ്‍ മട്ടയ്ക്കല്‍, അഡ്വ.തോമസ് ഫിലിപ്പ്, കെ.ദേവദാസ്, ശശി എസ്. പിള്ള എന്നിവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here