Home National നടി അനുഷ്ക ശിഷ്ടകാലം കട്ടിലിൽ കിടപ്പായേക്കാം; കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും സാധ്യത; കോഹ്ലിക്കെതിരെ ഡോ സുൽഫി നൂഹു

നടി അനുഷ്ക ശിഷ്ടകാലം കട്ടിലിൽ കിടപ്പായേക്കാം; കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും സാധ്യത; കോഹ്ലിക്കെതിരെ ഡോ സുൽഫി നൂഹു

0

കൊച്ചി: കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോ​ഗ ചെയ്യുന്ന ഫോട്ടോ വൈറലായത്. ഫോട്ടോ വൈറലായിതിന് പിന്നാലെ വൻ വിമർശനങ്ങളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ പൂർണ്ണ ​ഗർഭിണിയായ ഒരാൾ ചെയ്യരുത് എന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ഡോ സുൾഫി നൂഹു, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റാണ് ഡോ.സുൾഫി നൂഹ്.

ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു. സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നുവെന്നാണ് ഡോ സുൽഫി നൂഹു പറയുന്നത്. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.ഭാര്യയോട് മാത്രമല്ല കുട്ടിയോടുമെന്നും ഡോ.സുൾഫി നൂഹ് ഫേസ്ബുക്കിൽ കുറിച്ചു.

ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.ഭാര്യ ശിഷ്ടകാലം “പാരാപ്ലീജിയ” വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here