ബെയ്ജിങ്: ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും പരീക്ഷണ ഘട്ടത്തിലുള്ള കൊറോണ വാക്സിൻ ചൈന നൽകിയതായി റിപ്പോർട്ട്. രണ്ട് ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
19 ഫോർട്ടി ഫൈവ് എന്ന ഓൺലൈൻ സൈറ്റിലെ ലേഖനത്തിലാണ് ഹാരിയുടെ പരാമർശം. കിമ്മിനെ കൂടാതെ ഉത്തര കൊറിയയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്കും വാക്സിൻ എടുത്തതായി ഹാരി പറയുന്നു.
ഏത് കമ്പനിയുടെ വാക്സിനാണ് നൽകിയതെന്ന് വ്യക്തമല്ല. കൂടാതെ ഇത് സുരക്ഷിതമാണോ എന്ന് സ്ഥിരീകരിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല.
കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിലാണ് കിമ്മിനും കുടുംബത്തിനും നിരവധി ഉന്നത ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.