Home Entertainment കാൽ ലക്ഷം കാണികളും മൂന്നു ഡസൻ തത്സമയ ക്യാമറകളും സാക്ഷിയാക്കി വിവാഹാഭ്യർത്ഥന; ദ്യശ്യം വൈറൽ

കാൽ ലക്ഷം കാണികളും മൂന്നു ഡസൻ തത്സമയ ക്യാമറകളും സാക്ഷിയാക്കി വിവാഹാഭ്യർത്ഥന; ദ്യശ്യം വൈറൽ

0

സിഡ്നി: ക്രിക്കറ്റ് ഗ്രൌണ്ടിലെ കാഴ്ചയായിരുന്നു ഗ്യാലറിയിൽ വൈറലായ വിവാഹാഭ്യർത്ഥന. ഇന്ത്യൻ ആരാധകനായ ഒരു യുവാവ് ഓസ്ട്രേലിയൻ ആരാധികയായ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ദ്യശ്യമാണ് വൈറലായത്. ഗാലറിയിൽ നിറഞ്ഞ കാൽ ലക്ഷം കാണികളെയും, മൂന്നു ഡസനോളം തത്സമയ ക്യാമറകളെയും, ലോകമെങ്ങുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരെയും സാക്ഷി നിർത്തിയൊരു പ്രൊപ്പോസൽ.

ഞായറാഴ്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയുടെ തോൽവിയിൽ സങ്കടമുണ്ടെങ്കിലും മനസ് നിറഞ്ഞ് കളം വിട്ട ആ കാമുകനായ നീലജഴ്സിക്കാരൻ ബംഗളുരു സ്വദേശി ദീപൻ മണ്ഡാലിയയാണ്. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ ഓസ്ട്രേലിയക്കാരിയായ റോസ് വിംബുഷിനോട് സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലെ ഗാലറിയിൽ വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു ദീപൻ.

ഓസ്ട്രേലിയൻ റേഡിയോ എസ്ബിഎസിനോട് തൻറെ പ്രണയകഥ ദീപൻ പറയുന്നു, നാലു വർഷം മുമ്പ് ഓസ്ട്രേലിയയിലേക്കെത്തിയതാണ് ബംഗളുരു സ്വദേശിയായ ദീപൻ മണ്ഡാലിയ. ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുകയാണ് ദീപൻ. ആദ്യ രണ്ടു വർഷം സിഡ്നിയിൽ ജീവിച്ച ദീപൻ, പിന്നീടാണ് മെൽബണിലേക്ക് മാറിയത്. ആ മാറ്റമാണ് പ്രണയത്തിന് തുടക്കമിട്ടത്.

മെൽബണിൽ ഒരു വാടകവീടെടുത്തിരുന്നു. ആ വീട്ടിൽ മുമ്പ് വാടകയ്ക്ക് താമസിച്ചയാളായിരുന്നു റോസെന്ന്, ദീപൻ പറഞ്ഞു. റോസിന്റെ പേരിൽ ആ വീട്ടിലേക്ക് കത്തുകൾ വരാറുണ്ടായിരുന്നു. ഇങ്ങനെ നിരവധി കത്തുകളായപ്പോഴാണ് ആളെ കണ്ടെത്താൻ തീരുമാനിച്ചതെന്നും ദീപൻ പറയുന്നു.

സിഡ്നി സ്വദേശിയായ റോസ്, ആരോഗ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകനാണ് ദീപൻ. റോസാകട്ടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ കടുത്ത ആരാധികയും. ഞങ്ങളെ ഒരുമിപ്പിച്ചത് ക്രിക്കറ്റാണെന്ന് രണ്ടുപേരും പറയുന്നു. ആദ്യം കണ്ടത് മുതൽ സംസാരിച്ചത് ക്രിക്കറ്റാണ്. എന്നാൽ പ്രണയം സ്വീകരിച്ചാലും ടീമിൽ മാറ്റമില്ലെന്ന് ഇരുവരും പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here