ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരേ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. കഴിഞ്ഞ പത്തുവർഷത്തോളമായി വിവാഹ വാഗ്ദാനം നൽകി ബാബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.ക്രിക്കറ്റിൽ സൂപ്പർ താരമായി മാറിയതോടെ ബാബർ തന്നെ മറക്കുകയായിരുന്നു.
പരാതിയുമായി പോലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.
2010ലാണ് ബാബർ തന്നെ കാണുന്നതും വിവാഹ അഭ്യർഥന നടത്തിയതുമെന്ന് യുവതി പറയുന്നു. ഒരു ഘട്ടത്തിൽ താൻ ഗർഭിണിയായ വിവരം അറിഞ്ഞതോടെ ബാബർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു