ന്യൂഡെൽഹി: കൊറോണ വാക്സിൻ നിർമ്മാണ, വിതരണ ഒരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മൂന്ന് സംസ്ഥാനങ്ങളിലെ വാക്സിൻ നിർമ്മാണ സ്ഥാപനങ്ങൾ സന്ദർശിക്കും. പൂനെെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബ്ദിലെ സിഡഡ് ബയോടെക് പാർക്ക് എന്നിവിടങ്ങളിലാണ് മോദി എത്തുക.
വാക്സിൻ എപ്പോൾ ലഭ്യമാക്കാം എന്നതടക്കമുള്ള കാര്യങ്ങൾ ഗവേഷകരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. വാക്സിൻ വിതരണത്തിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വികസന പുരോഗതി പ്രധാനമന്ത്രി വിലയിരുത്തുന്നത്.
അതേസമയം കൊറോണ പോരാട്ടത്തിൽ ബ്രിട്ടണുമായി കൈകോർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടൺ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിരോധം, സുരക്ഷ, സാമ്പത്തിക എന്നീ മേഖലകളിലും കൂടുതൽ സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.