Home Sports മറഡോണയ്ക്ക് യാത്രാമൊഴി

മറഡോണയ്ക്ക് യാത്രാമൊഴി

0

ബ്യൂണസ് ഐറിസ് : മടങ്ങിവരാത്ത യാത്രയ്ക്ക് ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് കായിക ലോകത്തിൻ്റെ അന്ത്യാദരം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

അനേക നാളുകൾ ലോകത്തെ ആനന്ദിപ്പിച്ച ഇതിഹാസം അങ്ങനെ ബെല്ല വിസ്തയിൽ അന്ത്യവിശ്രമം കൊണ്ടു. കാൽപന്തിലൂടെ അമരത്വം നേടിയവൻ ദൈവകരങ്ങളിലേക്ക് മടങ്ങി. കാസ റൊസാഡ കൊട്ടാരത്തിൽ നിന്ന് തുടങ്ങിയ വിലാപ യാത്രയിൽ ആയിരങ്ങൾ
അന്തിമോപചാരമർപ്പിച്ചു.

ദേശീയ പതാക ചുറ്റി, വിഖ്യാതമായ ആ പത്താം നമ്പര്‍ ജഴ്സിയും പുതച്ചായിരുന്നു ഇതിഹാസ യാത്ര. ലോകത്തെ വിസ്മയിപ്പിച്ച കാലുകൾ അപ്പോൾ നിശ്ചലമായിയിരുന്നു. പിന്നീടത് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

LEAVE A REPLY

Please enter your comment!
Please enter your name here