Home National ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്ന പ്രദേശത്ത് തീവ്രവാദി ആക്രമണത്തിൽ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ എച്ച്എംടി നഗറിലാണ് ആക്രമണം ഉണ്ടായത്. തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികളുടെ പെട്ടെന്നുണ്ടായ ആക്രമണമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മൂന്ന് തീവ്രവാദികള്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജെയ്ഷ ഇ-മുഹമ്മദ് ഭീകരരുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി സംഘത്തെ കണ്ടെത്തുമെന്ന് കശ്മീര്‍ ഐജി വ്യക്തമാക്കി.

വെടിയുതിര്‍ത്ത തീവ്രവാദികള്‍ ഓടി കാറില്‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് പാകിസ്ഥാനികളും, ഒരു പ്രാദേശികവാസിയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സംശയം.

LEAVE A REPLY

Please enter your comment!
Please enter your name here