ന്യൂയോര്‍ക്ക്: കോടീശ്വരനായ ബില്‍ ഗേറ്റിസിനെ മറികടന്ന് ഇലോണ്‍ മസ്‌ക് ലോകത്തിലെ രണ്ടാമത്തെ സമ്പന്നനായി.ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപകരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 5000 കോടിയായിരുന്നു ആസ്തി. എന്നാല്‍ ഇന്നത് 94ലക്ഷം കോടിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. കോടീശ്വരനില്‍ രണ്ടാം സ്ഥാനം ബില്‍ ഗേറ്റ്‌സിന് സ്വന്തമായിരുന്നു. ആ പദവിയാണ് ഇലോണ്‍ കൈക്കലാക്കിയത്.
കമ്പനിയുടെ ഷെയര്‍ മൂല്യം വര്‍ദ്ധിച്ചതാണ് ഇലോണിന് തുണയായത്. ഇക്കൊല്ലം മാത്രം മൊത്തം ആസ്തിയില്‍ 74 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാത്. ടെസ്ലയുടെ ഷെയറുകളുടെ മൂല്യം നാല് മടങ്ങാണ് വര്‍ദ്ധിച്ചത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 2017ല്‍ ലോകത്തെ ഒന്നാമത്തെ സമ്പന്നനാകുന്നതിന് മുമ്പ് വരെ ബില്‍ഗേറ്റ്സ് ആയിരുന്നു ഒന്നാമന്‍. അദ്ദേഹത്തിന്റെ ആസ്തി 95 ലക്ഷം കോടി രൂപയോളമാണ്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സംഭാവനകള്‍ക്കും വലിയ തോതില്‍ പണം ചെലവഴിക്കുന്നയാളാണ് ബില്‍ഗേറ്റ്സ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആസ്തി വര്‍ദ്ധിക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് സൂചികയാണ് ഇപ്പോഴത്തെ കണക്ക് പുറത്തുവിട്ടത്.
2006 മുതല്‍ 19 ലക്ഷം കോടി രൂപയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ്. അദ്ദേഹത്തിന്റെ ആസ്തി 182.4 ബില്യണ്‍ ഡോളറാണ്.