Home Education കുസാറ്റ് സർവ്വകലാശാല കാലാവസ്ഥ വകുപ്പ് മുൻ ഡയറക്ടർ ഡോ. ഇഗ്നേഷ്യസ്‌ കുഞ്ഞുമോൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കുസാറ്റ് സർവ്വകലാശാല കാലാവസ്ഥ വകുപ്പ് മുൻ ഡയറക്ടർ ഡോ. ഇഗ്നേഷ്യസ്‌ കുഞ്ഞുമോൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0

കൊച്ചി: കുസാറ്റ് സർവ്വകലാശാല കാലാവസ്ഥ വകുപ്പ് മുൻ ഡയറക്ടറും ചേർത്തല അർത്തുങ്കൽ കോയിൽ പറമ്പിൽ കുടുംബാംഗവുമായ ഡോ. ഇഗ്നേഷ്യസ്‌ കുഞ്ഞുമോൻ (62) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നു വൈകുന്നേരം മരടിലെ വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥതതകളുണ്ടായ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഹൃദയാഘാതെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസലിക്കാ സെമിത്തേരിയിൽ.

കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് മുൻ ഡയറക്ടറും തിരുവല്ലാ മാക് ഫാസ്റ്റ് എംസിഎ ഡിപ്പാർട്ട്മെൻറ് ഡയറക്ടറുമായിരുന്നു. ഭാര്യ: ഡോ. വസുന്ധര മക്കൾ: വിശാൽ, ഐഷ. അന്തരിച്ച മത്സ്യത്തൊഴിലാളി നേതാവ് ലാൽകോയിൽ പറമ്പിലിൻ്റെ ഇളയ സഹോദരനാണ് ഡോ. ഇഗ്നേഷ്യസ്‌ കുഞ്ഞുമോൻ.

LEAVE A REPLY

Please enter your comment!
Please enter your name here