Home Politics വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ രജനീകാന്ത്; തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷാ ഫലം കാണാതെ മടങ്ങി

വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ രജനീകാന്ത്; തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷാ ഫലം കാണാതെ മടങ്ങി

0

ചെന്നൈ: തമിഴകം പിടിക്കാൻ നിർണായക കരുനീക്കങ്ങളുമായെത്തിയ അമിത് ഷായുടെ പ്രധാന ലക്ഷ്യമായ രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുക എന്ന ശ്രമം ഫലം കാണാതെ പോയി. വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ, രാഷ്ട്രീയ കാര്യത്തിൽ തന്റെ മുൻ നിലപാടിൽ രജനീകാന്ത് ഉറച്ചുനിന്നു. തമിഴകത്ത് ബിജെപി സ്വാധീനം വർധിപ്പിക്കാൻ നിർണായക തീരുമാനങ്ങളുമായാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്.

ചെന്നൈയിലെത്തിയ അമിത് ഷായുമായി ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂർ കൂടിക്കാഴ്‍ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂർത്തി അമിത് ഷായെ കണ്ടത്. ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഷാ സഖ്യചർച്ചകൾ തനിക്ക് വിട്ടേക്കൂവെന്നും താഴേത്തട്ടിൽ പ്രചാരണത്തിൽ ശ്രദ്ധിക്കൂ എന്നും നേതാക്കളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here