തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതോടെ ജോസ് വിഭാഗം സ്ഥാനാർഥികൾക്ക് പാർട്ടി ചിഹ്നത്തിൽ മൽസരിക്കാം.
എന്നാൽ ജോസഫ് വിഭാഗം ചിഹ്നത്തിനായി പ്രത്യേക അപേക്ഷ നൽകണം. അതാത് റിട്ടേണിങ് ഓഫീസർമാർ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ചിഹ്നം അനുവദിക്കും.
രണ്ടില ജോസ് പക്ഷത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. നേരത്തേ രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.