Home National രാജീവ്ഗാന്ധി വധക്കേസ്: പ്രതി പേരറിവാളനെ വെറുതെവിടണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി

രാജീവ്ഗാന്ധി വധക്കേസ്: പ്രതി പേരറിവാളനെ വെറുതെവിടണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി

0

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജയിലില്‍ കഠിന തടവില്‍ കഴിയുന്ന പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. ഇതു സംബന്ധിച്ച് വിജയ് സേതുപതി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടെന്നും ഗവര്‍ണര്‍ക്ക് തീരുമാനം സ്വീകരിക്കാമെന്നും സുപ്രീംകോടതി പറഞ്ഞതും താരം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 29 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളനടക്കം പ്രതികളായ ഏഴു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വിജയ് സേതുപതി ഗവർണർക്ക് കത്ത് അയച്ചത്.

വിജയ് സേതുപതിക്കൊപ്പം സംവിധായകരായ ഭാരതിരാജ, വെട്രിമാരൻ, അമീൻ, പാ രഞ്ജിത്ത്, പൊൻവണ്ണൻ, മിഷ്കിൻ, നടൻമാരായ സത്യരാജ്, പ്രകാശ് രാജ്, പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here