Home State പൊതുജന സാന്ത്വന ഫണ്ടില്‍ ഗുരുതര ക്രമക്കേട്: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെസി ജോസഫ്

പൊതുജന സാന്ത്വന ഫണ്ടില്‍ ഗുരുതര ക്രമക്കേട്: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെസി ജോസഫ്

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന സാന്ത്വന ഫണ്ടില്‍ ഗുരുതര ക്രമക്കേടുണ്ടായെന്നും നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചാണ് മറുപടി നല്‍കിയതെന്നും കാണിച്ച്‌ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് കെസി ജോസഫ് നോട്ടീസ് നല്‍കി.

2017 മാര്‍ച്ച്‌ 7ന് വിഎസ് ശിവകുമാറിന്റെ ചോദ്യത്തിന്, ജനസാന്ത്വന ഫണ്ടിലേക്ക് രണ്ട് കോടി ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപ പിരിഞ്ഞു കിട്ടിയെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. 3,48,650 പേര്‍ അപേക്ഷച്ചെങ്കിലും ഒരാള്‍ക്കുപോലും സഹായം നല്‍കിയതായി അറിയില്ല. 2019 ഫെബ്രുവരി 6ന് കെസി ജോസഫിന് നല്‍കിയ മറുപടിയില്‍ ഫണ്ടിലേക്ക് പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്.

നേരത്തെ ലഭിച്ച സംഭാവനയില്‍ ബാക്കിത്തുക എവിടെപ്പോയെന്ന കാര്യം മുഖ്യമന്ത്രി ബോധപൂര്‍വ്വം മറച്ചുവച്ചു. ഇത് സഭയുടെയും സഭാംഗങ്ങളുടെയും അവകാശത്തിന്മേലുള്ള കടന്നുകയറ്റവും സഭാംഗങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവുമാണ്. നിയമസഭാ ചട്ടം 159 പ്രകാരം മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here