Home Entertainment നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആള്‍ പിടിയിൽ

നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആള്‍ പിടിയിൽ

0

ചെന്നൈ: നടി ഗൗതമിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആള്‍ പൊലീസ് പിടിയിലായി. പാണ്ഡ്യന്‍ എന്നയാളാണ് അറസ്റ്റിലായത്. നടിയും മകളും മാത്രം താമസിച്ചിരുന്ന ഗൗതമിയുടെ കോടമ്പാക്കത്തെ വസതിയിൽ ആണ് പ്രതി അതിക്രമിച്ചു കയറിയത്.

വീടിന്റെ മതില്‍ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും, ഇതാണ് നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറാന്‍ കാരണമെന്നും പൊലീസ് അറിയിച്ചു. പാണ്ഡ്യനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here