Home Sports വിരാട് കൊഹ്ലി വെറും കടലാസ് ക്യാപ്റ്റന്‍ ; ലൈക്കടിച്ച് പുലിവാലുപിടിച്ച് സൂര്യകുമാര്‍ യാദവ്

വിരാട് കൊഹ്ലി വെറും കടലാസ് ക്യാപ്റ്റന്‍ ; ലൈക്കടിച്ച് പുലിവാലുപിടിച്ച് സൂര്യകുമാര്‍ യാദവ്

0

മുംബൈ: ഇന്ത്യയുടെ ടി20, ഏകദിന മത്സരത്തില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നുകഴിഞ്ഞു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിനിടെയാണ് ഐപിഎല്ലില്‍ മുംബൈക്കായി മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവ് വിരാട് കൊഹ്ലിക്കെതിരെയുള്ള പോസ്റ്റിന് ലൈക്കടിച്ചത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യയുടെ ഒരു ടീമിലും സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഐപിഎല്ലിനിടെ പരിക്കേറ്റ രേഹിതിനേയും പര്യടനത്തിന് പരിഗണിച്ചില്ല. രണ്ട് താരങ്ങള്‍ക്കും അവസരം നിഷേധിച്ചതും വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയതിനെതിരെ ഒരു ആരാധകന്‍ വിരാട് കൊഹ്ലിക്കുനേരെ വിമര്‍ശനമുന്നയിച്ചത്.

വിരാട് കൊഹ്ലി വെറും കടലാസ് ക്യാപ്റ്റന്‍ എന്നാണ് കളിയാക്കിയത്. ഈ ട്രോളിന് സൂര്യകുമാര്‍ യാദവ് ലൈക്കടിച്ചതാണ് പുലിവാലുപിടിച്ചത്. സൂര്യകുമാറിന്റെ ലൈക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ ആരാധകര്‍ പോസ്റ്റ് നിമിഷങ്ങള്‍ക്കകം പ്രചരിപ്പിച്ചു.

ലൈക്ക് വിവാദമായതോടെ സൂര്യകുമാര്‍ ലൈക്ക് പിന്‍വലിച്ച് തടിയൂരി. ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാമതും കിരീടം നേടുകയും വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ കിരീടമില്ലാതെ മടങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ മുംബൈ ബാംഗ്ലൂര്‍ മത്സരത്തില്‍ മുംബൈയെ ജയിപ്പിച്ചത് സൂര്യകുമാറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here