Home National നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പം

നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പം

0

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ ദീപാവലി ആഘോഷിക്കുന്നത് ജയ്‌സാല്‍മീറിലെ സൈനികര്‍ക്കൊപ്പം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവല്‍നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം ആഘോഷിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. പ്രധാമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് എം എം നര്‍വാന്‍ എന്നിവരും പങ്കുചേരും. മുന്‍പും പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചിട്ടുണ്ട്.

നേരത്തെ കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ദിവസം പങ്കിട്ടത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ലേയില്‍ സൈികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലഡാക്കില്‍ ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന് മുന്‍പായിരുന്നു മോദിയുടെ സന്ദര്‍ശനം. ലേ യില്‍ സൈനികരമായുള്ള മോദിയുടെ കൂടിക്കാഴ്ച ഏറെ ചര്‍ച്ചയായതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here