മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞു. കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും കൈവശം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ക്രുനാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞത്.
രോഹിത് ശര്‍മ്മ നയിച്ച മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലില്‍ കപ്പ് ഉയര്‍ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് 13-ാമത് ഐപിഎല്‍ കിരീടത്തില്‍ മുംബൈ ഇന്ത്യന്‍സ് മുത്തമിട്ടത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 71 മത്സരങ്ങളാണ് ക്രുനാല്‍ പാണ്ഡ്യ കളിച്ചത്. ഐപിഎല്‍ 2017 ഫൈനലില്‍ ക്രുനാല്‍ പാണ്ഡ്യ പ്ലേയര്‍ ഓഫ് ദി മാച്ച് ആയിരുന്നു. മൂന്നാം തവണ കപ്പ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ക്രുനാല്‍ പാണ്ഡ്യ വഹിച്ചത്.