Home Politics പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; പുതിയ രാഷ്ട്രീയ പാർട്ടിയുമായി നടന്‍ ദേവന്‍

പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; പുതിയ രാഷ്ട്രീയ പാർട്ടിയുമായി നടന്‍ ദേവന്‍

0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടന്‍ ദേവന്‍. തൻ്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതിനിടെയാണ് നടന്‍ ദേവന്റെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മലയാളിയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്ന് ദേവന്‍ പറഞ്ഞു. അധികാരമേറ്റപ്പോള്‍ ഇടത് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ആ വിശ്വാസം തകര്‍ന്നുവെന്നും ദേവന്‍ വിമര്‍ശിക്കുന്നു.

ശബരിമല വിഷയത്തോടെയാണ് ജനങ്ങള്‍ക്ക് അത് മനസ്സിലായത്. പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചത്.പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുവാനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദേവന്റെ പരാമര്‍ശം.

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് താരം പാര്‍ട്ടി രൂപീകരിക്കുന്നത്. എന്നാല്‍, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാന ചിന്തകള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് പിന്തുണ കൊടുക്കും. അതേസമയം ബി ജെ പി നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും തന്റെ വ്യക്തിത്വം ആര്‍ക്കും അടിയറവെയ്ക്കാന്‍ തയാറല്ലാത്തതിനാല്‍ ബിജെപിയില്‍ ചേരില്ലെന്നും ദേവന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here