Home Politics തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക നാളെ

0

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഇന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാൻ കമീഷൻ നിർദേശം നൽകിയിരുന്നു. ഇത് ഒരു ദിവസം കൂടി നീട്ടി നൽകുകയായിരുന്നു.

ഏതാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇന്ന് പട്ടിക പ്രസിദ്ധീകരിക്കാവുന്നതാണെന്നും കമീഷൻ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here