ബംഗളൂരു: വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉടനെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ‘ലൗ ജിഹാദ്’ ആരോപിച്ച് വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം കർണാടകയിൽ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം യെദിയൂരപ്പ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
മറ്റു സംസ്ഥാനങ്ങൾ എന്തു ചെയ്തു എന്നറിയില്ലെന്നും കർണാടകയിൽ ഇക്കാര്യത്തിൽ എത്രയും വേഗം തീരുമാനം എടുക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ‘ലൗ ജിഹാദ്’ നടക്കുന്നതിനാലാണ് വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള നിയമ നിർമാണത്തിന് ആലോചിക്കന്നത്.