ന്യൂഡെല്‍ഹി: കൊറോണ പ്രതിസന്ധിക്കിടയിലും ‘ആപ്പിളി’ന്റെ ഇന്ത്യയിലെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന. 2019 -2020 വര്‍ഷം 29 ശതമാനമാണ് വര്‍ദ്ധന ഉണ്ടായത്. 13,755.8 കോടി രൂപയാണ് വരുമാനം. ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായ ആപ്പിളിന് 2018-2019 സാമ്പത്തിക വര്‍ഷം 10,673.7 കോടി മാത്രമായിരുന്നു വരുമാനം.
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 7 ലക്ഷം ഫോണുകളാണ് കമ്ബനി വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,469 കോടി രൂപയായിരുന്നു കമ്പനിയുടെ ചെലവ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 262.27 കോടിയും 2019-20 കാലത്ത് 926.2 കോടിയുമാണ് ലാഭം. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ സാംസങ്, വണ്‍ പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളോടാണ് ആപ്പിള്‍ ഇന്ത്യയില്‍ പോരാടുന്നത്.
കൊറോണ കാലത്തും പ്രതിസന്ധികളെ മറികടന്നാണ് ആപ്പിളിന്റെ വളര്‍ച്ച. ഇന്ത്യയില്‍ ഫോക്‌സ്‌കോണ്‍, വിസ്‌ത്രോണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ആപ്പിളിന്റെ വളര്‍ച്ച. ആപ്പിളിന്റെ പുതിയ മോഡലുകള്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് പുറത്തിറക്കിയത്. സെപ്തംബര്‍ ഒന്നിന് ആപ്പിളിന്റെ വിപണി മൂല്യം 2.295 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു.