മെക്‌സിക്കോസിറ്റി: ഷേയ്റ്റ കൊടുങ്കാറ്റിനെ തുടർന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയിൽ നൂറ്റിയമ്പതോളം ആളുകൾ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലൻ പ്രസിഡന്റ് അലജാൻഡ്രോ ഗയാമെറ്റി അറിയിച്ചു.
ഷേയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതൽ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകൾ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും സൈന്യം പ്രാഥമിക വിവരം നൽകിയിരുന്നു. എന്നാൽ മരണസംഖ്യ ഇതിലും കൂടുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്. ശക്തമായ മഴവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി.
റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടൻ എത്തിക്കാനും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ വീടിന്റെ മുകൾ തട്ടിലും മറ്റും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുമുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഷേയ്റ്റ സർവ മേഖലയേയും തകർത്തെറിഞ്ഞാണ് പോവുന്നത്.
നൂറ് വർഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ കുടുങ്ങിയവർക്കായി ഭക്ഷണം പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കാറ്റിന് വരും ദിവസങ്ങളിൽ ശക്തി വർധിക്കുമെന്നും മഹാദുരന്തമായി മാറാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
മെക്‌സിക്കോസിറ്റി: എയ്റ്റ കൊടുങ്കാറ്റിനെ തുടർന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയിൽ നൂറ്റിയമ്പതോളം ആളുകൾ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലൻ പ്രസിഡന്റ് അലജാൻഡ്രോ ഗയാമെറ്റി അറിയിച്ചു.
ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതൽ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകൾ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും സൈന്യം പ്രാഥമിക വിവരം നൽകിയിരുന്നു. എന്നാൽ മരണസംഖ്യ ഇതിലും കൂടുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്. ശക്തമായ മഴവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി.
റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടൻ എത്തിക്കാനും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ വീടിന്റെ മുകൾ തട്ടിലും മറ്റും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുമുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഏയ്റ്റ സർവ മേഖലയേയും തകർത്തെറിഞ്ഞാണ് പോവുന്നത്.
നൂറ് വർഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ കുടുങ്ങിയവർക്കായി ഭക്ഷണം പോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കാറ്റിന് വരും ദിവസങ്ങളിൽ ശക്തി വർധിക്കുമെന്നും മഹാദുരന്തമായി മാറാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.