Home World ഹാട്രിക് വിജയവുമായി രാജാ കൃഷ്​ണമൂർത്തി വീണ്ടും യുഎസ്​ ജനപ്രതിനിധി സഭയിൽ

ഹാട്രിക് വിജയവുമായി രാജാ കൃഷ്​ണമൂർത്തി വീണ്ടും യുഎസ്​ ജനപ്രതിനിധി സഭയിൽ

0

വാഷിങ്​ടൺ: ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക്​ പാർട്ടിയിലെ രാജകൃഷ്​ണമൂർത്തിക്ക് ഹാട്രിക് വിജയം. തുടർച്ചയായ മൂന്നാംതവണയാണ്​ 47 കാരനായ രാജകൃഷ്​ണമൂർത്തി ഇല്ലിനോയിസിൽ നിന്നും ജനപ്രതിനിധി സഭയിലെത്തുന്നത്​. ഡെൽഹി സ്വദേശിയായ കൃഷ്​ണമൂർത്തി ലിബർ​ട്ടേറിയൻ പാർട്ടി സ്ഥാനാർഥി പ്രിസ്​റ്റൻ നെൽസനെയാണ്​ പരാജയപ്പെടുത്തിയത്​.

അവസാന റിപ്പോർട്ട്​ പ്രകാരം 71 ശതമാനം വോട്ടുകളാണ്​ ഇദ്ദേഹം നേടിയത്​. രാജ കൃഷ്​ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്​നാട്ടിൽ നിന്നുള്ളവരാണ്​. 2016 ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here