തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറടക്കം പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം. എൻഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറിനെ പ്രെമോഷനിലൂടെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. ആലപ്പുഴ സ്വദേശിയാണ് കൃഷ്ണകുമാർ. പാലായിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. കമനീസിനെയാണ് എൻഐഎ കോടതി ജഡ്ജിയായി നിയമിച്ചിട്ടുള്ളത്.
തലശേരി ജില്ലാ ജഡ്ജിയായ ബി കലാം പാഷയെ പാലക്കാട് ജില്ലാ ജഡ്ജിയായും പത്തനംതിട്ട ജില്ലാ ജഡ്ജി ടികെ രമേഷ്കുമാറിനെ കാസര്‍ഗോഡ് കുടുംബക്കോടതി ജഡ്ജിയായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെവി ജയകുമാറിനെ തലശേരി ജില്ലാ ജഡ്ജിയായും തൃശൂര്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ അഡീ. ജില്ലാ ജഡ്ജി കെ. ആര്. മധുകുമാറിനെ പത്തനംതിട്ട ജില്ലാ ജഡ്ജിയായും നിയമിച്ചു.
അടുത്തയാഴ്ച മുതൽ സ്വർണക്കടത്തുൾപ്പെടെയുള്ള കേസുകൾ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. സ്വർണക്കടത്ത് കേസിൽ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.