ആലപ്പുഴ: ജില്ലയിൽ ഇന്ന് 765 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 726 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
ഒരാൾ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്.
8440 പേർ ചികിത്സയിൽ ഉണ്ട്. 672 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27009 പേർ രോഗ മുക്തരായി.