ബ്യൂണസ് അയേഴ്സ്: മുൻ ഫുട്‌ബോൾ താരം ഡീഗോ മറഡോണയെ വിഷാദരോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്ന് ദിവസം മുമ്പായിരുന്നു മറഡോണയുടെ അറുപതാം പിറന്നാൾ ആഘോഷം.
പിറന്നാൾ ആഘോഷത്തിനു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർജന്റീനയിലെ ലാ പ്ലാറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്യൂണിസ് ഐറിസിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയുള്ള സ്ഥലമാണിത്.
ഗിംനസിയ എസ്ഗ്രിമ എന്ന ഫസ്റ്റ് ഡിവിഷൻ ടീമിന്റെ കോച്ചായ മറഡോണ കഴിഞ്ഞ വർഷം മുതൽ ഇവിടെയാണ് താമസം. ഒരാഴ്ചയായി അദ്ദേഹം വളരെ ദു:ഖിതനായിരുന്നെന്നും ദിവസങ്ങളോളം വീട്ടിൽ ഒറ്റപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഒക്ടോബർ 30ന് അദ്ദേഹം പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനാസിയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. ടീം 3-0 ന് വിജയിച്ചു. കളി പകുതി എത്തിയപ്പോഴെക്കും അദ്ദേഹം മടങ്ങി പോയിരുന്നു.